മാഡ്രിഡ്: വിവേചനങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിയാന്‍ ഒരുങ്ങി സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണ. ഇനി മുതല്‍ പുരുഷന്മാരുടെ ലീഗില്‍ ബാഴ്‌സലോണയുടെ വനിതാ ടീം പന്തു തട്ടും. ഇക്കാര്യത്തില്‍ ബാഴ്‌സലോണ ഔദ്യോഗികമായി തീരുമാനമെടുത്തു കഴിഞ്ഞു.
ബാഴ്‌സലോണയുടെ അണ്ടര്‍-12 വനിതാ ടീമാണ് അതേ നിലവാരത്തിലുള്ള പുരുഷ ടീമുകളുള്ള ലീഗില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. വനിതകളുടെ ലീഗില്‍ ഈ ടീമിനു വെല്ലുവിളിയുയര്‍ത്താന്‍ പോലും ആരുമില്ലെന്നതു കൊണ്ടാണ് അവര്‍ പുരുഷന്മാരുടെ ലീഗിലേക്കു ചേക്കേറുന്നത്. മിക്കവാറും മത്സരങ്ങള്‍ പത്തും അതിലധികം ഗോളുകളുടെ വ്യത്യാസത്തിലാണ് ബാഴ്‌സലോണയുടെ വനിതാ ടീം അവരുടെ ലീഗില്‍ വിജയിക്കുന്നത്.
സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമങ്ങള്‍ പ്രകാരം ചില വനിതാ ടീമുകള്‍ക്ക് പുരുഷന്മാരുടെ ലീഗില്‍ കളിക്കാം. കൗമാരപ്രായം വരെയുള്ള ടീമുകളെയാണ് ഇത്തരത്തില്‍ കളിക്കാന്‍ അനുവദിക്കുന്നത്. എസ്പാനോള്‍, വലന്‍സിയ എന്നീ സ്പാനിഷ് ടീമുകളുടെ വനിതാ ടീമുകളും പുരുഷന്മാരുടെ ലീഗില്‍ കളിക്കുന്നുണ്ട്.
Discussion about this post