തൃശൂര്‍: തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതന്റെ (43) മൃതദേഹമാണ് സ്കൂബാ ടീം പുറത്തെടുത്തത്. രാവിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയവരാണ് കുളത്തിന്റെ കരയില്‍ വസ്ത്രവും ചെരുപ്പും കണ്ടത്.
പോലീസിനെ വിവരമറയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നലെ വൈകിട്ട് 7 മണിക്ക് ഭരതന് കുളിക്കാന്‍ ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നെന്ന് നാട്ടുകാര്‍ പോലിീസിന് മൊഴി നല്കി.
Discussion about this post