കണ്ണൂര്‍: കൂത്തുപറമ്പില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നീര്‍വേലി സ്വദേശി സിനാന് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം.
കൂത്തുപറമ്പ് മുരിയാടുളള ടര്‍ഫില്‍ വെച്ച് ഫുട്ബാള്‍ കളിക്കുന്നതിനിടെ സിനാന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ സിനാന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post