പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പന്തളം കുടുംബം. തിരുവാഭരണം കൈവശപ്പെടുത്തുമെന്ന് ചില സംഘടനകളുടെ ഭീഷണിയുണ്ടെന്നും അതിനാല്‍ സംരക്ഷണം വേണമെന്നുമാമ് ആവശ്യം. മകരവിളക്കിന് ശബരിമലയിലേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോള്‍ തട്ടിയെടുക്കുമെന്നാണ് ഭീഷണി. അതിനാല്‍ തിരുവാഭരണം തിരിച്ച് പന്തളം കുടുംബത്തിലേക്ക് കൊണ്ടുവരും വരെ പൊലീസ് സുരക്ഷ വേണമെന്നാണ് പന്തളം കുടുംബം പറയുന്നത്.
കാലങ്ങളായി പന്തളത്ത് നിന്നാണ് തിരുവാഭരണം ആഘോഷത്തോടെ ശബരിമലയിലെത്തിക്കുന്നത്. ഇക്കുറി ഭീഷണി നില്ക്കുന്നതിനാല് മടക്കിയെത്തിക്കുംവരെ കുടുംബത്തിന് സുരക്ഷ വേണമെന്നാണ് പ്രതിനിധികള്‍ ആവശ്യപ്പെടുന്നത്. പന്തളം വലിയകോയിക്കല്‍ കുടുംബത്തില്‍ സൂക്ഷിക്കുന്ന തിരുവാഭരണം മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുകയും ചെയ്യും. മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.
ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് സമരത്തിനും ഹര്‍ത്താലിനും മുന്പില് നിന്ന പന്തളം കുടുംബവും തന്ത്രിയും ആലോചിച്ച ശേഷമാണ് ശബരിമലയില്‍ യുവതികള്‍ കയറിയതിന് ശേഷം ‘ശുദ്ധിക്രിയ’ നടത്തിയത്. ഇതിനെതിരെ സര്‍ക്കാരും ഭരണപക്ഷ പാര്‍ട്ടികളും ശക്തമായി പ്രതികരിച്ചിരുന്നു.
Discussion about this post