തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത് തമിഴ്‌നാട് സ്വദേശികളായ നാല് പേര്‍ക്ക്. നാല് പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് 25 കോടിയുടെ മഹാഭാഗ്യം എത്തിയത്.
തമിഴ്‌നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജന്‍, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. നടരാജന്‍ എന്നയാളാണ് വാളയാറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കില്‍ ടിക്കറ്റ് കൈമാറുമെന്ന് നടരാജന്റെ സുഹൃത്ത് പാണ്ഡ്യരാജ് പറഞ്ഞു. ടിക്കറ്റിപ്പോള്‍ കുപ്പുസ്വാമി എന്നയാളുടെ പക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ സാനിറ്ററി പാഡിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുവതിയെ കൈയ്യോടെ പൊക്കി കസ്റ്റംസ്
ഈ മാസം 15നാണ് അന്നൂര്‍ സ്വദേശി നടരാജന്‍ വാളയാറിലെ ബാവ ഏജന്‍സിയില്‍ നിന്ന് 10 ഓണം ബംബര്‍ ടിക്കറ്റുകള്‍ വാങ്ങിയത്. അതേസമയം, നടരാജന്‍ ഉടന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ബാവ ലോട്ടറി ഏജന്‍സിക്കാരും.
Discussion about this post