കോട്ടയം: പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ പ്രസംഗമാണ് ഇപ്പോള്‍ ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത്. ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററാണെന്ന ചാണ്ടി ഉമ്മന്റെ വാക്കുകളാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. തിരുവനന്തപുരത്ത് നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിച്ച കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളായതോടെയാണ് ചാണ്ടി ഉമ്മന്റെ മറുപടി.
രണ്ടു മാസം മുന്‍പു നടത്തിയ ഒരു പ്രസംഗത്തിലെ നാക്കുപിഴയെടുത്ത് ഇന്നലെ പ്രസംഗിച്ചതു പോലെ പ്രചരിപ്പിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ”ഇന്നലെ ഞാനൊരു വിഡിയോ കണ്ടു, എനിക്കു ചിരി വന്നു. രണ്ടു മാസം മുന്‍പ് ഞാന്‍ നടത്തിയ ഒരു പ്രസംഗം കട്ട് ചെയ്തെടുത്തിട്ട് ഇന്നലെ ഞാന്‍ പറയുന്നതുപോലെയാണ് പ്രചരിപ്പിക്കുന്നത്.” എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ പറഞ്ഞത് ഇപ്പോള്‍ എങ്ങനെ ഓര്മ വന്നെന്ന് അറിയില്ലെന്നും എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്കു രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
”അപ്പ മരിച്ച സാഹചര്യത്തില്‍, ഞാന്‍ കടന്നു പോയ മാനസികാവസ്ഥ നിങ്ങള്‍ക്കറിയാം. അന്നൊരു ഒരു വാക്കില്‍ എനിക്ക് പിഴ പറ്റി. അതെങ്ങനെയാണ് ഇന്നലെ വന്നതെന്ന് ഞാന്‍ ഓര്‍ത്തു.” എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Discussion about this post