മേലാറ്റൂര്‍: മലപ്പുറത്ത് മകന്റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്കിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി. മേലാറ്റൂരിലാണ് സംഭവം. മുള്ള്യാകുര്‍ശ്ശി തച്ചാംകുന്നേല്‍ നഫീസയ്ക്കു നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്.
സംഭവത്തില്‍ മൂന്നു പേരെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈന് (39), പന്തലം ചേരി നാസര്‍ (32), മുള്ള്യാകുര്‍ശ്ശി കീഴു വീട്ടില്‍ മെഹബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്.
also read: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു വീട്ടിൽ മരിച്ചനിലയിൽ; വിവാദമായ നിരവധി കേസുകളിലെ ഹർജിക്കാരൻ
മേലാറ്റൂര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ആര്.രഞ്ജിത്തും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.പെരിന്തല്‍മണ്ണ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. മകനുമായുള്ള പ്രശ്നത്തിന്റെ പേരില്‍ മാസങ്ങള്‍ക്കു മുന്‍പാണ് നഫീസ മകന്റെ ബൈക്ക് കത്തിക്കാന്‍ പ്രതികള്‍ക്ക്
ക്വട്ടേഷന്‍ നല്‍കിയത്.
കേസില്‍ പിടിയിലായ പ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. എന്നാല്‍ പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ തുകയെച്ചൊല്ലി വീട്ടമ്മയും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച മാരകായുധങ്ങളുമായി മുള്ള്യാകുര്‍ശ്ശിയിലുള്ള വീട്ടിലെത്തിയ സംഘം നഫീസയെ ആക്രമിച്ചു. ഇവര്‍ നഫീസയുടെ വീട് അടിച്ചു പൊളിക്കുകയും ചെയ്തു. തുടര്‍ന്ന് നഫീസ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വീണ്ടും ഇവര്‍ അറസ്റ്റിലായത്.
Discussion about this post