കൊച്ചി: നടന് അലന്‍സിയറിനെതിരെയുള്ള പരാതി അന്വേഷിക്കുമെന്ന് താരസംഘടനയായ എഎംഎംഎ. അമ്മയുടെ അവൈലബിള്‍ കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പ്രസിഡന്റ് മോഹന്‍ലാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റീയില്‍ ഈ പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടി ദിവ്യ ഗോപിനാഥാണ് നടനെതിരെ പരാതി ഉയര്ത്തിരംഗത്തെത്തിയത്. നടനും എംഎല്‍എ യുമായ മുകേഷിനെതിരെ പരാതി കിട്ടിയാല്‍ അത് അന്വേഷിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ആരോപണമുയര്‍ത്തിയ ടെസ്സ് ജോസഫ് അമ്മയിലേ അംഗമല്ലെങ്കിലും പരാതി നല്കിയാല് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post