മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് സലിം കുമാര്‍. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ സലിം കുമാറിന്റെ പല കഥാപാത്രങ്ങള്‍ക്കും ഇന്നും ആരാധകരേറെയാണ്. മലയാള സിനിമയിലെ സജീവ സാന്നിധ്യം തന്നെയാണ് സലിം കുമാറെന്ന് പറയാം.
ഇപ്പോഴിതാ യുവതി യുവാക്കള്‍ കൂടുതലായി വിദേശത്തേക്ക് കുടിയേറുന്നതിനെ പറ്റി സലീം കുമാര്‍ പറഞ്ഞ വാക്കുകളാണ് സൈബറിടത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്. വിദേശത്തേക്ക് പഠിക്കാനായി പോകുന്ന കുട്ടികള്‍ പിന്നെ നാട്ടിലേക്ക് വരുന്നില്ലെന്ന് സലിം കുമാര്‍ പറയുന്നു.
also read: എന്നെ ആരും സദാചാരം പഠിപ്പിക്കേണ്ട, സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്ന് അലന്‍സിയര്‍
ഇവിടെയുള്ളത് തൊഴിലില്ലായ്മയും ശമ്പളമില്ലായിമയുമാണെന്നും സലീം കുമാര്‍ പറയുന്നു. കടല്‍ കടക്കുന്ന യുവതി യുവാക്കള്‍ക്ക് കിട്ടുന്നത് രണ്ടര ലക്ഷം രൂപ. ഇവിടെ കിട്ടുന്നത് പതിനായിരമാണെന്നും താരം പറയുന്നു.
എങ്ങനെ നമ്മുടെ നാട്ടില്‍ കുട്ടികള്‍ നില്ക്കും. കേരളത്തില്‍ നല്ല ജോലി കിട്ടാനില്ല. നല്ല ശമ്പളം ഇല്ലെന്നും പഠിച്ചവന് ജോലിയില്ലെന്നും സലീം കുമാര്‍ പറയുന്നു.
Discussion about this post