യുവസിനിമാതാരം അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകർക്കുവേണ്ടി തൊട്ടടുത്ത ദിവസങ്ങളിൽ പ്രത്യേക വിരുന്ന് സംഘടിപ്പിക്കും.
ഈ റോഡ് സ്വദേശിയായ അശോക് സെൽവൻ തമിഴ് സിനിമാ ലോകത്തെ വളർന്നുവരുന്ന താരങ്ങളിൽ മുൻപന്തിയിലുള്ള നടനാണ്. നിർമാതാവും നടനുമായ അരുൺ പാണ്ഡ്യൻറെ ഇളയ മകളാണ് കീർത്തി പാണ്ഡ്യൻ. പാ രഞ്ജിത്ത് നിർമിക്കുന്ന ‘ബ്ലൂ സ്റ്റാർ’ എന്ന സിനിമയിൽ അശോക് സെൽവനും, കീർത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.
അശോക് സെൽവനും ശരത് കുമാറും നായകനായി ഈയിടെ പുറത്തിറങ്ങിയ ‘പോർ തൊഴിൽ’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അശോക് മലയാളത്തിലും എത്തിയിരുന്നു.
സീ ഫൈവിൽ ഒരു വെബ് സീരിസിലിലൂടെയാണ് കീർത്തി തിളങ്ങിയത്. . മലയാളത്തിൽ നൻപകൽ മയക്കം അടക്കമുള്ള ചിത്രങ്ങളിൽ തിളങ്ങിയ നടി രമ്യ പാണ്ഡ്യൻ കീർത്തിയുടെ ബന്ധുവാണ്. 2019ൽ പുറത്തിറങ്ങിയ ‘തുമ്പാ’ എന്ന ചിത്രത്തിലൂടെയാണ് കീർത്തി പാണ്ഡ്യൻ അഭിനയരംഗത്തെത്തുന്നത്.
Discussion about this post