ന്യൂഡല്‍ഹി: സ്വന്തം അമ്മയുടെ ശകാരത്തില്‍ മനംനൊന്ത് കൗമാരക്കാരികളായ സഹോദരിമാര്‍ തൂങ്ങി മരിച്ചു. പശുക്കള്‍ക്ക് ഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്നാണ് മാതാവ് വഴക്ക് പറയുകയും ശകാരിയ്ക്കുകയും ചെയ്തത്. ഉത്തര്‍പ്രദേശിലെ സാംബല്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. അമ്മയുടെ ശകാരത്തില്‍ നനൊന്താണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കി.
18ഉം 19തും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളാണ് വീടിന് പുറത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച പുറത്തുപോയ കുട്ടികളെ തിരികെ എത്തിയപ്പോള്‍ അമ്മ മര്‍ദ്ദിച്ചിരുന്നു. അന്ന് രാത്രി തന്നെ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post