തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ ഡോക്ടറെ കണ്ണമൂല ആമയിഴഞ്ചാൻ തോട്ടിൽമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ വിപിനെ(50) ആണ് തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡോക്ടർ ജീവനൊടുക്കിയതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് നഗരത്തിലെ തോട്ടിൽനിന്ന് ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത്. ഡോക്ടറുടെ കാർ തോടിന് സമീപത്ത് നിർത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഈ കാറിൽനിന്ന് സിറിഞ്ചുകളും ചില മയങ്ങാനുള്ള മരുന്നുകളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
ഉച്ചയ്ക്ക് 12.30-ഓടെഡോക്ടർ വാഹനവുമായി ഈ ഭാഗത്തേക്ക് വന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. തുടർന്ന് മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച് തോട്ടിലേക്ക് ചാടിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Discussion about this post