തിരുവനന്തപുരം: മകന്റെ മരണവാര്‍ത്തയറിഞ്ഞ് മനംനൊന്ത് മാതാവ് ജീവനൊടുക്കി. തിരുവനന്തപുരത്താണ് സംഭവം. നെടുമങ്ങാട് വെള്ളൂര്‍കോണം അറഫയില്‍ സുലൈമാന്റെ മകന്‍ സജിന്‍ മുഹമ്മദി (28)ന്റെ മരണത്തില്‍ മനംനൊന്ത് മാതാവ് ഷീജ ബീഗമാണ് മരിച്ചത്.
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തിലാണ് സജിന്‍ മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പൂക്കോട് ക്യാംപസില്‍ വെച്ച് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അകടം സംഭവിച്ചത്. കോളേജിലെ പിജി വിദ്യാര്‍ഥിയായിരുന്നു സജിന്‍.
മകന്റെ മരണവാര്‍ത്ത മാതാവ് ഷീജ ബീഗത്തെ അറിയിക്കാതെ ബന്ധുക്കള്‍ ഇന്നലെ വൈകിട്ട് കഴകൂട്ടത്തെ ബന്ധുവീട്ടില്‍ കൊണ്ടുവിട്ടശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയിരുന്നു. എന്നാല്‍ രാത്രിയോടെ മകന്റെ മരണവാര്‍ത്ത ഷീജ സമൂഹമാധ്യമത്തിലൂടെ അറിഞ്ഞു.
പിന്നാലെ മനംനൊന്ത് ഷീജ, ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭര്‍ത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. എംവിഎസ്സി അവസാനവര്‍ഷം വിദ്യാര്‍ഥിയായിരുന്നു സജിന്‍ മുഹമ്മദ്.
Discussion about this post