തൊടുപുഴ: ഇടുക്കി വളഞ്ഞങ്ങാനത്തു വിനോദ സഞ്ചാര കേനേദ്രത്തിൽ കുഴഞ്ഞുവീണ യുവതി മരിച്ചു. കൊല്ലം മഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ സലീമിന്റെയും ബി മധുജയുടെയും മകൾ സഫ്ന സലിം(21) ആണു മരണപ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കുടുംബാംഗങ്ങൾക്കൊപ്പം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കവെയാണ് സഫ്ന കുഴഞ്ഞുവീണത്. തുടർന്ന് കൂടെയുണ്ടായിരുന്നവർ ചേർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൊല്ലം വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർത്ഥിനിയായിരുന്നു സഫ്ന.
Discussion about this post