ഇസ്ലാമബാദ്: മട്ടണ്‍ ബിരിയാണിയില്‍ ആവശ്യത്തിന് മട്ടണ്‍ പീസില്ലെന്നും പറഞ്ഞ് വിവാഹ ചടങ്ങിനിടെ ആളുകള്‍ തമ്മില്‍ പൊരിഞ്ഞ അടി. സംഭവം ഇവിടൊന്നുമല്ല, അങ്ങ് പാകിസ്താനിലാണ്. ആലപ്പുഴയില്‍ കല്യാണസദ്യക്കിടെ പപ്പടം കിട്ടിയില്ലെന്നും പറഞ്ഞ് പൊരിഞ്ഞ തല്ല് നടന്ന വാര്‍ത്ത നാം കണ്ടതാണ്. സമാനമായമായ വാര്‍ത്ത തന്നെയാണ് പാകിസ്താനില്‍ നിന്നും വരുന്നത്. എന്നാലിവിടെ പപ്പടത്തിന് പകരം മട്ടണ്‍ പീസ് എന്നെ ഉള്ളൂ.
‘X’ (ട്വിറ്റര്‍) -ലാണ് വീഡിയോ വൈറലായിരിക്കുന്നത്. എന്നാല്‍, വീഡിയോയുടെ കാപ്ഷനില്‍ ഇത് പാകിസ്ഥാനിലെ വിവാഹത്തിനിടെ നടക്കുന്നതാണ് എന്ന് പറയുന്നുണ്ട്. വീഡിയോയില്‍ ഒരു വിവാഹച്ചടങ്ങിലെ ഡൈനിംഗ് ഹാളില്‍ ഇരുന്ന് ആളുകള്‍ ഭക്ഷണം കഴിക്കുന്നത് കാണാം.
Kalesh during marriage ceremony in pakistan over mamu didn’t got Mutton pieces in biriyani pic.twitter.com/mYrIMbIVVx
— Ghar Ke Kalesh (@gharkekalesh) August 29, 2023
പെട്ടെന്ന്, ഭക്ഷണത്തിനിടെ രണ്ടുപേര്‍ തമ്മില്‍ വഴക്ക് നടക്കുന്നതും കാണാം. എന്നാല്‍, ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അത് ഒരു കൂട്ടത്തല്ലിലേക്ക് വഴിമാറുകയാണ്. രണ്ടുപേര്‍ തമ്മില്‍ നടന്ന വഴക്കിനിടെ കൂടുതല്‍ പേര് ഇടപെടുകയും ചെയ്യുന്നുണ്ട്. അതില്‍ കസേര എടുത്തുവരെ ആളുകള്‍ പരസ്പരം തല്ലുന്നുണ്ട്.
വഴക്ക് പരിഹരിക്കുന്നതിന് വേണ്ടി ഒരുപാട് പേര് ശ്രമിക്കുന്നും ഉണ്ട്. ഒരു ഘട്ടത്തില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളടക്കം സ്ഥലത്തേക്ക് വരുന്നുണ്ട്. ഏതായാലും വലിയ തല്ല് തന്നെയാണ് വീഡിയോയില്‍ കാണുന്നത്. വളരെ പെട്ടെന്ന് തന്നെ ‘X’ -ല്‍ പങ്ക് വച്ച വീഡിയോ വൈറലായി. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
Discussion about this post