പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് സഹോദരങ്ങളായ മൂന്ന് സ്ത്രീകള്‍ കുളത്തില്‍ മുങ്ങിമരിച്ചു. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് കുളത്തില്‍ മുങ്ങി മരിച്ചത്. പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു മൂവരും. അച്ഛന് അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഇതിനിടയില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടിയതായിരുന്നു. ഇതോടെ മൂന്ന് പേരും അപകടത്തില്‍ പെട്ടു.
സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നിലവിളിച്ച് ആളുകളെ വിളിച്ചു കൂട്ടുകയും, വിവരം അറിഞ്ഞ് ഓടികൂടിയ നാട്ടുകാര്‍ ആദ്യം ഇവരെ വെള്ളത്തില്‍ നിന്ന് കരയ്ക്ക് എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് വേഗം തന്നെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി സംസ്കരിക്കും.
എന്നാല്‍ മക്കള്‍ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുകയായിരുന്നു പിതാവ്. അലറിവിളിക്കാന്‍ പോലും ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു. ഒരു ഏക്കറോളം വിസ്തൃതിയുള്ളതാണ് ഈ കുളം.
Discussion about this post