ന്യൂഡല്‍ഹി: യുപിയിലെ മുസഫര്‍ നഗറില്‍ സ്കൂളില്‍ അധ്യാപിക സഹപാഠികളായ മറ്റ് കൊണ്ട് അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കേരള വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും കേരളം നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.
വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവന്‍കുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയച്ചിരുന്നു. മതേതര ആശയങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
Discussion about this post