ഇന്ത്യയുടെ അഭിമാന താരമായി മാറിയ ചെസ് താരം ആർ പ്രഗ്നാനന്ദയാണ് ഇപ്പോൾ വാർത്തകളിലെ താരം. പ്രഗ്നാനന്ദയുടെയു ംഅമ്മ നാഗലക്ഷ്മിയുടെയും ലാളിത്യവും നിഷ്‌കളങ്കമായവാക്കുകളുമെല്ലാം ലോക ചെസ് വേദിയിൽ നിന്നും ലോകത്തിന്റെ മനസ് കീഴടക്കിയിരുന്നു.
ഒടുവിൽ ഫിഡെ ചെസ് ലോകകപ്പിൽ നോർവേയുടെ ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനോടു അവസാന ടൈബ്രേക്കറിൽ പൊരുതിത്തോറ്റാണ് പ്രഗ്‌നാനന്ദ ഇന്ത്യയിലേക്ക് തിരിക്കുന്നത്. 18 വയസ് മാത്രമുള്ള പ്രഗ്നാനന്ദയുടെ ഈ നേട്ടം വിജയതിതനേക്കാൾ കുറഞ്ഞതല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ആരാധകരും.
ഫൈനലിൽ രണ്ട് തവണ കാൾസനെ ടൈയിൽ കുരുക്കിയ പ്രഗ്‌നാന്ദ ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിലും രമ്ടാം ഗെയിമിലും തോൽവി നേരിട്ടതോടെയാണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
അതേസമയം, പ്രഗ്നാനന്ദയുടെ ഈ വിജയത്തിനെല്ലാം പിന്നിൽ കരുത്തായത് അമ്മയുടെ കരുതലും ദൃഢനിശ്ചയവും പിന്തുണയുമാണ് എന്നാണ് താരം തന്നെ പറയുന്നത്. മാധ്യമങ്ങളുടെ മൈക്കിന് മുമ്പിൽ നിന്ന് സംസാരിക്കുന്ന പ്രഗ്‌നാന്ദയെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും നോക്കി നിൽക്കുന്ന അമ്മ നാഗലക്ഷ്മിയുടെ ചിത്രം വൈറലായിരുന്നു. തന്റെ ഓരോ നേട്ടത്തിന് പിന്നിലും അമ്മയുണ്ട് എന്നും പ്രഗ്‌നാനന്ദ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഏത് രാജ്യത്തെത്തിയാലും പ്രഗ്നാനന്ദയ്ക്ക് പ്രിയം സ്വന്തം വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് പ്രിയമെന്ന് പറയുകയാണ് പ്രഗ്നാനന്ദയുടെ പിതാവ് രമേഷ് കുമാർ. മത്സരങ്ങൾക്കായി ലോകമെമ്പാടും സഞ്ചരിക്കുമ്പോഴും പ്രഗ്‌നാനന്ദയ്ക്ക് വീട് മിസ് ചെയ്യാതിരിക്കാനായി അമ്മ വീട്ടിലുണ്ടാക്കുന്ന അതേ ഭക്ഷണമാണ് പാകം ചെയ്ത് നൽകുന്നത്.
അതുകൊണ്ട് തന്നെ എല്ലാ മത്സരങ്ങൾക്ക് മുൻപും ഏത് രാജ്യത്തിരുന്നും പ്രഗ്നാനന്ദ കഴിക്കുന്നത് സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ്. പ്രഗ്നാനന്ദയ്ക്ക് ഒപ്പം യാത്ര തിരിക്കുന്ന അമ്മ കൂടെ തന്നെ ഒരു കുക്കറും ഇൻഡക്ഷൻ സ്റ്റൗവും കൂടെ കൊണ്ടുപോകുകയാണ് പതിവ്. ലോകത്തിന്റെ എവിടെയാണെങ്കിലും മകന് രസവും ചോറും ആസ്വദിക്കാൻ കഴിയുന്നുണ്ടെന്ന് അമ്മ ഉറപ്പാക്കുകയാണ്.
പ്രഗ്നാനന്ദയും സഹോദരി വൈശാലിയും കുട്ടിക്കാലം തൊട്ടെ ചെസ്സ് ബോർഡുകളോട് കൂട്ടുകൂടിയാണ് കളിച്ചിരുന്നത്. കുട്ടിക്കാലത്ത് വൈശാലിയുടെ ടെലിവിഷൻ പ്രേമം കുറയ്ക്കാൻ വേണ്ടിയാണ് മാതാപിതാക്കൾ ചേർന്ന് ചെസ് ലോകത്തേക്ക് തിരിച്ചുവിട്ടത്. പിന്നീട് അത് പ്രഗ്നാനന്ദയുടെയും ശീലമായി മാറി. വൈശാലിയും ഗ്രാൻഡ്മാസ്റ്ററാണ്.
കുട്ടികൾക്ക് പരിശീലിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം വീട്ടിൽ ഒരുക്കുന്നത് മാത്രമലംല, അവരെ ക്ലാസുകളിലേക്ക് കൊണ്ടുപോകുകയും ലോകമെമ്പാടുമുള്ള മത്സരങ്ങളിൽ അവർക്കൊപ്പം കൂടെപോവുകയും ചെയ്യുന്നത് നാഗലക്ഷ്മി തന്നെയാണ്.
മക്കളുടെ ടൂർണമെന്റുകളിൽ അവർക്കൊപ്പം യാത്ര ചെയ്യുകയും വളരെയധികം അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന തന്റ ഭാര്യയ്ക്കാണ് വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റ് എന്നും പിതാവ് രമേശ്ബാബു പറയുന്നു. ചെന്നൈയിലെ ടിഎൻഎസ്സി ബാങ്ക് മാനേജരായ രമേഷ്ബാബു പോളിയോ രോഗബാധിതനാണ്.
വിദേശത്ത് പോലും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് പ്രഗ്‌നാനന്ദയ്ക്ക് താൽപര്യമെന്നും അതുകൊണ്ടാണ് അമ്മ ഇൻഡക്ഷൻ സ്റ്റൗവും കുക്കറും അരിയും കുറച്ച് മസാലകളും കൂടെ കൊണ്ടുപോകുന്നതെന്നും രമേശ്ബാബു പറയുന്നു.
Discussion about this post