തിരുവനന്തപുരം: കേരളം കടുത്ത വരള്‍ച്ചയിലേക്ക്. ഇത്തവണ 46 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കാലവര്‍ഷം വേണ്ടത്ര മഴ നല്‍കിയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇത്തവണ ഏറ്റവും മഴകുറഞ്ഞത് ഇടുക്കി ജില്ലയിലാണ്. 2076 മില്ലീമീറ്റര്‍ മഴ കിട്ടേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ ഇടുക്കിയില്‍ കിട്ടിയത് 783 മില്ലീമീറ്റര്‍ മഴ മാത്രമാണ്. 62 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ജലസംഭരണികളും വറ്റിവരണ്ടു തുടങ്ങി.
also read: പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടി: ചന്ദ്രയാന്‍ വിജയത്തിന് പിന്നാലെ വൈറലായി കെ ശിവന്റെ ചിത്രങ്ങള്‍
ഒന്‍പതു ജില്ലകളില്‍ 40 ശതമാനത്തിലേറെ മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. മഴയുടെ കുറവിനെ തുടര്‍ന്ന് വയനാടും കോഴിക്കോടും പാലക്കാടും തൃശൂരും കോട്ടയവും ജലക്ഷാമത്തിന്റെ വക്കിലാണ്. ഇതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറയുകയും സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങുകയുമാണ്.
സംഭരണശേഷിയുടെ 30 ശതമാനം വെള്ളമാണ് ഇടുക്കിയിലുള്ളത്. അടുത്തമാസം പ്രതീക്ഷിച്ച തോതില്‍ മഴകിട്ടിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്.
Discussion about this post