ആലപ്പുഴ: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത ബീഹാര്‍ സ്വദേശി പിടിയില്‍. കോങ്ങ് വാഹ് സ്വദേശി കുന്തന്‍കുമാറി(27)നെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് ഇയാള്‍ ശല്യം ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടി വൈകുന്നേരം സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍ വച്ചായിരുന്നു ഇയാള്‍ ശല്യപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില് കേട്ടു വന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പൊലീസിനെ ഏല്‍പ്പിച്ചത്.
ഇലിപ്പക്കുളത്തുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ് കുന്തന്കുമാറെന്ന് പൊലീസ് അറിയിച്ചു. ഒരു മാസം മുന്‍പാണ് ഇയാള്‍ ബിഹാറില്‍ നിന്നും പ്രദേശത്തെത്തിയത്.
വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എംഎം ഇഗ്ന്യേഷ്യസ്, എസ്ഐമാരായ അജിത്ത് കെവി, ആര് രാജീവ്, സിപിഒ അനില്‍, ഷൈബു തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്തന്‍കുമാറിനെ കായംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post