ന്യൂഡല്‍ഹി: പഞ്ചാബ് എംഎല്‍എ സുക്പാല്‍ സിംഗ് ഖൈര ആംആദ്മി പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാവ് എച്ച്എസ് ഫൂല്‍ക രാജിവച്ചതിനു പിന്നാലെയാണ് ഖൈരയുടെ രാജി. ഇതോടെ ഒരാഴ്ചയ്ക്കിടെ എഎപിയില്‍നിന്നും രാജിവയ്ക്കുന്ന രണ്ടാമത്തെയാളായി സുക്പാല്‍ ഖൈര. എഎപി അതിന്റെ പ്രത്യയശാസ്ത്രത്തില്‍നിന്നും തത്വങ്ങളില്‍നിന്നും വ്യതിചലിച്ചതായി ഖൈര പറയുന്നു. തന്റെ രാജി അരവിന്ദ് കേജരിവാളിനു അയച്ചു നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Discussion about this post