കൊച്ചി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ നഞ്ചിയമ്മയുടെ യാത്ര ഇനി കിയ സോണറ്റില്‍. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്ന് സോണറ്റിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ എച്ച്ടികെ പ്ലസ് വകഭേദമാണ് ഗായിക നഞ്ചിയമ്മ സ്വന്തമാക്കിയത്.
ഏകദേശം 9.46 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മൂന്ന് എന്ജിന് ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. അതേസമയം, നഞ്ചിയമ്മ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന വീഡിയോയും ഇഞ്ചിയോണ്‍ കിയ പങ്കുവച്ചിട്ടുണ്ട്.
Discussion about this post