തിരുവനന്തപുരം: ചിന്നക്കനാലില്‍ നിന്നും നാട് കടത്തിയ കാട്ടാന അരിക്കൊമ്പന് പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിക്കഴിഞ്ഞെന്ന് തമിഴ്നാട്. അരിക്കൊമ്പന് ആരോഗ്യവാനാണ്. അരിക്കൊമ്പന്റെ തൊട്ടടുത്ത് ആനക്കൂട്ടം ഉണ്ടെന്ന് വ്യക്തമാക്കിയ വനം വകുപ്പ് പുതിയ ചിത്രവും പുറത്തുവിട്ടു.
തിരുനല്‍വേലിയിലെ കടുവാ സങ്കേതത്തിലാണ് ആനയെ തുറന്നുവിട്ടത്. ആനക്കൂട്ടത്തോട് ഇണങ്ങിയ അരിക്കൊമ്പന് ഇവയോട് തെറ്റിപ്പിരിഞ്ഞ് ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് വനം വകുപ്പിന്റെ വിശദീകരണം.
അപ്പര്‍ കോടയാറിലാണ് ആന ഇപ്പോഴുള്ളതെന്ന് വനം വകുപ്പ് പറയുന്നു. ആഗസ്റ്റ് 19 നും 20 നും ഇവിടെ പരിശോധന നടത്തി. അരിക്കൊമ്പന് ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നത്. ആനയുടെ സഞ്ചാരദിശ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ പരിശോധിച്ച് രേഖപ്പെടുത്തുന്നുണ്ട്. ആനയ്ക്ക് തൊട്ടടുത്ത് കാട്ടാനക്കൂട്ടവും ഉണ്ട്. കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട് 75 ദിവസമായെന്നും, പുതിയ കുടുംബത്തില്‍ ആന സന്തുഷ്ടനാണെന്നാണ് വ്യക്തമാകുന്നതെന്നും വനം വകുപ്പ് അറിയിച്ചു.
Discussion about this post