കണ്ണൂര്‍: ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കവെ വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. പുതിയങ്ങാടി സ്വദേശി പി .കെ. ഫവാസ് ആണ് മരിച്ചത്. 27 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കവെയായിരുന്നു അപകടം. ആശുപത്രിയിലായിരുന്ന ഭാര്യ ഫായിസയെ സന്ദര്‍ശിച്ച് യശന്ത്പൂര് ട്രെയിനില്‍ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.
also read: ശവസംസ്കാരം കഴിഞ്ഞിട്ട് ഒരാഴ്ച, മരിച്ചയാള്‍ തിരിച്ചെത്തി, ഞെട്ടി ബന്ധുക്കളും നാട്ടുകാരും
പയ്യന്നൂരിലായിരുന്നു ഫവാസിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ട്രെയിന്‍ സ്ലോ ആയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ് പുതിയങ്ങാടിയിലെ പികെ അബ്ദുറഹ്മാന് (കുവൈത്ത്), മാതാവ് ഫായിസ. ഭാര്യ -ഫായിസ, സഹോദരങ്ങള്‍. ഫാരിസ് പി കെ, ഫാസില പി കെ, ഫാമില പി കെ.
Discussion about this post