ബംഗളൂരു: ആകാശ് ബൈജൂസിന്റെ നീറ്റ് കോച്ചിംഗ് സെന്ററിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപണം. ആകാശ് ബൈജൂസ് വിശാഖപട്ടണം ബ്രാഞ്ചിനെതിരെ ഹൈക്കോടതിയില്‍ കേസ്.
കൊല്‍ക്കത്ത സ്വദേശിയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളാണ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 14-നാണ് റിതി സാഹ എന്ന വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്.
സംഭവം ആത്മഹത്യയെന്നാണ് ആകാശ് ബൈജൂസ് നീറ്റ് കോച്ചിംഗ് സെന്റര്‍ അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍ ജൂലൈ 14-ന് രാത്രിയിലും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെ സംസാരിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. കേസ് നല്‍കാതിരിക്കാന്‍ ബൈജൂസ് കോച്ചിംഗ് സെന്റര്‍ അധികൃതര്‍ പണം വാഗ്ദാനം ചെയ്‌തെന്നും ഹര്‍ജിയില്‍ മാതാപിതാക്കള്‍ ആരോപിച്ചിട്ടുണ്ട്.
Discussion about this post