കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. പുനലൂര്‍ സ്വദേശി ഷജീറയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് തേവലക്കര സ്വദേശി അബ്ദുല്‍ ഷിഹാബിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റു ചെയ്തത് .
കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു തെളിവെടുപ്പിനിടെയും പ്രതിയുടെ പ്രതികരണം. സൗന്ദര്യമില്ലെന്ന് പറഞ്ഞായിരുന്നു അബ്ദുല്‍ ഷിഹാബ് ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. 2015 ജൂണിലായിരുന്നു സംഭവം. എട്ടു വര്‍ഷത്തിന് ശേഷമാണ് ഷജീറയുടെ മരണം കൊലപാതകമാണെന്ന് അറിഞ്ഞത്.
തുടര്‍ന്ന് കഴിഞ്ഞദിവസം അബ്ദുല്‍ ഷിഹാബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശാസ്താംകോട്ട കല്ലുമൂട്ടില്‍ കടവില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. ഇവിടെ പ്രതിയെ എത്തിച്ച് തെളിവെടുത്തു. കരിമീന്‍ വാങ്ങാമെന്ന് പറഞ്ഞായിരുന്നു അബ്ദുല്‍ ഷിഹാബ് ഷജീറയെ കടവില്‍ എത്തിച്ചത്. വെള്ളത്തില്‍ വീണ ഭാര്യയെ രക്ഷപെടുത്താന്‍ അബ്ദുല്‍ ഷിഹാബ് ശ്രമിച്ചിരുന്നില്ല.
തെളിവെടുപ്പിനിടെ അബ്ദുല്‍ ഷിഹാബിനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. സൗന്ദര്യമില്ലെന്ന് പറഞ്ഞ് അബ്ദുല്‍ ഷിഹാബ് ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും കാറും തട്ടിയെടുക്കാനാണ് ഷജീറയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.
Discussion about this post