കൊച്ചി: മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞ പശുവിനെ വിറ്റ ജീവനക്കാരന് പിടിയില്‍. എറണാകുളത്താണ് സംഭവം. എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസിലുണ്ടായിരുന്ന പശുവിനെയാണ് വിറ്റത്.
സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ കോളേജിലെ ഡ്രൈവര്‍ ബിജു മാത്യുവാണ് അറസ്റ്റിലായത്. കളമശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
also read: കുതിച്ചെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് നിര്‍ത്താതെ പോയി, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു പിടിയിലായത്. പ്രതി ഇത്തരത്തില്‍ നേരത്തേയും കന്നുകാലികളെ വിറ്റിരുന്നതായി സംശയമുണ്ട്.
ഉടമകളില്ലാതെ നിരവധി പശുക്കളാണ് ക്യാമ്പസിനുള്ളില്‍ അലഞ്ഞുതിരിയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post