മിഷിഗണ്‍: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പായ്ക്ക് ചെയ്ത് വാങ്ങിയ പച്ചച്ചീരയ്ക്കുള്ളില് ജീവനുള്ള തവള. മിഷിഗണ്‍ സ്വദേശിനിയായ ആംബര്‍ വോറിക്കാണ് ചീരയോടൊപ്പം തവളയെയും കിട്ടിയത്.
ഇതിന്റെ ചിത്രങ്ങള്‍ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ഈ ‘ജൈവ വില്‍പ്പന’ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. വൃത്തിയായി പായ്ക്ക് ചെയ്്ത ചീരയായിരുന്നു യുവതി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയത്.
ഇതുമായി വീട്ടിലെത്തിയപ്പോഴാണ് ചീരയുടെ ഉള്ളില്‍ ജീവനുള്ള തവളയെ കണ്ടെത്തിയത്. സംഭവത്തിന്റെ ചിത്രം സൈബര്‍ ഇടങ്ങളില്‍ വൈറലായതോടെ കടയുടമ സാധനം തിരിച്ചെടുത്ത് പണം തിരികെ നല്കി.
തവളെ പിന്നീട് സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു. മൂന്ന് തവണ കഴുകിയെടുക്കുന്ന ചീരയാണിതെന്ന് പായ്ക്കറ്റില്‍ എഴുതിയിരിക്കുന്നതും ഇപ്പോള്‍ ചര്‍ച്ചായവുകയാണ്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.
Discussion about this post