ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പ് വഴി പ്രണയത്തിലായി, കാമുകനെ തേടി പാകിസ്താനില്‍ നിന്നെത്തിയ സീമ ഗുലാം ഹൈദര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
കാമുകനെ കാണാന്‍ തന്റെ നാല് മക്കളോടൊപ്പമാണ് സീമ എത്തിയത്.
ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘ഹര് ഗര്‍ തിരംഗ’ ആഹ്വാനത്തിന് പിന്നാലെ, ഗ്രേറ്റര്‍ നോയിഡയിലെ കാമുകന്റെ വീട്ടില്‍ സീമ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഗ്രേറ്റര്‍ നോയിഡയിലെ കാമുകന് സച്ചിന് മീണയുടെ വസതിയില്‍ കുടുംബത്തോടൊപ്പമാണ് സീമ ഹൈദര്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തുമ്പോള്‍ സീമ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. പാകിസ്താനിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നതിനിടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
അതേസമയം സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച ഓഫര്‍ നിരസിച്ചതായി സീമയുടെ അഭിഭാഷകന് എപി സിംഗ് പറഞ്ഞു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പാര്‍ട്ടി അംഗത്തില്‍ നിന്ന് സീമ ഹൈദറിന് അന്ത്യശാസനം ലഭിച്ചതിന് പിന്നാലെയാണ് പിന്മാറ്റം.
Discussion about this post