ന്യൂഡല്‍ഹി: എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിന് രാജ്യം ഒരുങ്ങുമ്പോള്‍ രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലാണ്. ചെങ്കോട്ടയില്‍ മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയത്. പ്രധാന നഗരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.
രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം, നഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുള്‍പ്പടെ പങ്കെടുക്കുന്ന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയിലോ സമീപത്തോ മണിപ്പൂരില്‍നിന്നുള്ള മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന ഇന്റലിജന്‍സ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സ്ഥിതി വിലയിരുത്തി. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ചെങ്കോട്ടക്ക് ചുറ്റും വിന്യസിച്ചിട്ടുള്ളത്.
Discussion about this post