കൊല്ലം: കരുനാഗപ്പള്ളി മുണ്ടകപ്പാടത്ത് റിട്ടയേഡ് അധ്യാപകന്റെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ കവര്‍ച്ച. മാലയും കമ്മലും മോതിരവും ഉള്‍പ്പെടെ മൂന്നരപ്പവന്റെ ആഭരണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കൊല്ലശ്ശേരില്‍ സുരേഷിന്റെ വീട്ടിലായിരുന്നു മോഷണം. ഭാര്യ സെക്രട്ടേറിയറ്റ് ജീവനക്കാരിയായതിനാല്‍ കുടുംബത്തോടെ തിരുവനന്തപുരത്തായിരുന്നു താമസം.
കഴിഞ്ഞ ദിവസം സുരേഷും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നെന്ന് മനസ്സിലായത്. ഇരുനില വീടിന്റെ പിന്വാഭഗത്തെ ജനല്‍ ചില്ല് തകര്‍ത്ത് ഗ്രില്‍ മുറിച്ചുമാറ്റിയാണ് കള്ളന് വീടിന്റെ അകത്തുകടന്നത്.
സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അതേസമയം, കൊല്ലം കടയ്ക്കലില്‍ വീട്ടുടമയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങേലിയില്‍ സ്വദേശി 62 വയുള്ള റംലാബീവിയുടെ രണ്ടരപ്പവന്റെ മാലമോഷ്ടിച്ച കേസില്‍ കന്യാകുമാരി വട്ടവിള സ്വദേശി ക്രിസ്റ്റഫറാണ് പിടിയിലായത്.
Discussion about this post