പത്തനംതിട്ട : തിരുവല്ലയെ ഞെട്ടിച്ചു ക്രൂരമായ ഇരട്ട കൊലപാതകം. വയോധികരായ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരെ ഇന്ന് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ഇവരുടെ മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ദമ്പതികളുടെ മകൻ കൊച്ചുമോനാണു (അനിൽകുമാർ–50) പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇയാളാണ് കൊലപാതകം ചെയ്തതെന്ന് ആണ് സൂചന.
കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ളവ അന്വേഷിക്കുകയാണെന്നു പോലീസ് അറിയിച്ചു. സ്ഥലത്ത് പോലീസ് എത്തി അന്വേഷണം തുടരുകയാണ്.
Discussion about this post