ലഖ്നൗ: അഴിമതി കുറച്ചില്ലെങ്കില്‍ 2019 ല്‍ നാം കനത്ത തോല്‍വി നേരിടുമെന്ന മുന്നറിയിപ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നല്കി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ അജീത്ത് കുമാര്‍ യാദവ്.
ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിട്ടുള്ളത്. ‘ജില്ലയിലെ ഉദ്യോഗസ്ഥരുടെ അഴിമതിയില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അമര്‍ഷം വര്‍ധിക്കുകയാണ്. അഴിമതി നിയന്ത്രിച്ചില്ലെങ്കില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തോല്‍വി നേരിടേണ്ടി വരും’- മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
തന്റെ ജില്ലയിലെ ഉദ്യോഗസ്ഥര്‍ മിക്കവരും അഴിമതിക്കാരാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് തുറന്ന് പറഞ്ഞു. 200-300 രൂപ വിലയുള്ള ഡസ്റ്റ് ബിന്‍ 12,000 രൂപയ്ക്കാണ് മേടിച്ചതെന്ന് അദ്ദേഹം തെളിവി സഹിതം വ്യക്തമാക്കി. ‘അത് കൂടാതെ വൈദ്യുതി ഇല്ലാത്ത ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് വൈദ്യുതി ബില്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post