കൊല്ലം: സ്പീക്കര്‍ എഎന്‍ ഷംസീറിനെ പിന്തുണച്ച് ശത്രുസംഹാര പൂജ നടത്തി എന്‍എസ്എസ് കരയോഗം പ്രസിഡന്റ്. സ്പീക്കര്‍ക്കെതിരെ എന്‍എസ്എസ് നാമജപ സംഗമം നടത്തുന്നതിനിടെയാണ് ഷംസീറിനെ അനുകൂലിച്ചുള്ള പൂജ.
കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചല്‍ ജോബാണ് സ്പീക്കര്‍ക്ക് വേണ്ടി ശത്രുസംഹാര അര്‍ച്ചന നടത്തിയത്. സമുദായവും രാഷ്ട്രീയവും ആയി കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് അഞ്ചല്‍ ജോബ് പറഞ്ഞു.
അതേസമയം സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എന്‍എസ്എസ് രംഗത്തെത്തി. ഷംസീര്‍ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണപതി മിത്താണെന്ന പരാമര്‍ശത്തിനെതിരെ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തില്‍ കവിഞ്ഞൊരു ശാസ്ത്രമില്ല. ശാസ്ത്രം ഗണപതിയുടെ മേലില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന രീതി ശരിയല്ല. ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Discussion about this post