കൊച്ചി: ആലുവയില്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന് സുരേഷ് ഗോപി. പെണ്‍കുട്ടിയുടെ കുടുംബം ഒറ്റയ്ക്കല്ലെന്നും അവര്‍ക്ക് 5ലക്ഷം രൂപ സഹായം നല്‍കുമെന്നും സുരേഷ് ഗോപി അറിയിച്ചു. സുരേഷ് ഗോപിയുടെ മകളുടെ പേരില്‍ ആ കുടുംബത്തിന് വീട് വയ്ക്കാന്‍ 5 ലക്ഷം നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
നേരത്തെ കുട്ടിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്കുന്ന ധനസഹായമാണ് ആശ്വാസനിധി.
Discussion about this post