ചെന്നൈ: തമിഴ്നാട് സിനിമാ ലോകത്തില്‍ വലിയ മാറ്റങ്ങളായണ് ഉണ്ടാകുന്നത്. നടന്മാര് എല്ലാം ഒരു പരിധി കഴിയുമ്പോള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ ഈ പ്രവണതയ്ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് സത്യരാജ്.
മുഖ്യമന്ത്രിയാകുക മാത്രമാണു സിനിമാക്കാരുടെ ലക്ഷ്യം, അല്ലാതെ ജനസേവനമല്ലെന്നാണ് സത്യരാജ് പറയുന്നത്. എന്നാല്‍ അതൊന്നും നടക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദര്ശധീരനാണെന്നും. തമിഴകത്തും കമ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 41 വര്‍ഷം സിനിമാ രംഗത്തുനിന്നിട്ടും തനിക്ക് രാഷ്ട്രീയമോഹം ഉണ്ടായിട്ടില്ലെന്നും സത്യരാജ് പറഞ്ഞു.
നേരത്തെ രജനീകാന്തും കമല്‍ഹാസനുമാണ് തമിഴ്നാട്ടില്‍ രാഷ്ട്രീയത്തിലിറങ്ങുന്ന വാര്‍ത്ത പുറത്ത് വിട്ടിരുന്നത്. മക്കള്‍ നീതി മെയ്യം എന്ന പാര്‍ട്ടി പ്രഖ്യാപിച്ച് കമല്ഹാസന് സജീവമായിരിക്കുകയാണ്. രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനഹിത പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ നടന് പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു എന്നാല്‍ താന്‍ സ്വതന്ത്രനായി മത്സരിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Discussion about this post