ചെന്നൈ: നടി ശോഭനയുടെ വീട്ടില്‍ സ്ഥിരമായി മോഷണം നടത്തുന്ന വീട്ടുജോലിക്കാരി പിടിയില്‍. തേനാംപെട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. മാസങ്ങളായി പണം നഷ്ടമാകുന്നത് ശ്രദ്ധിയില്‍പ്പെട്ടതോടെ താരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീട്ടില്‍ ശോഭനയും അമ്മയുമായിരുന്നു താമസിച്ചിരുന്നത്. അമ്മ ആനന്ദത്തെ പരിചരിക്കാന്‍ നിയോഗിച്ച കടലൂര്‍ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണം നഷ്ടപ്പെടുന്നത് താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
വീട്ടില്‍ നിന്ന് 41,000 രൂപയാണ് മോഷണം പോയത്. വീട്ടുജോലിക്കാരി പണം മോഷ്ടിച്ച് ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയാണ് ചെയ്തിരുന്നത്.
മോഷണം ശ്രദ്ധയില്‍പ്പെട്ട താരം കഴിഞ്ഞ ദിവസമാണ് തേനാംപെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.
ഇവര്‍ കുറ്റം ഏറ്റു പറഞ്ഞതോടെ താരം വീട്ടുജോലിക്കാരിക്ക് മാപ്പ് നല്‍കുകയായിരുന്നു. ഇവരുടെ ശമ്പളത്തില്‍ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നുമാണു നടി പൊലീസ് അധികൃതരോടു പറഞ്ഞത്.
Discussion about this post