കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു പാടത്ത് വിശ്രമിക്കുകയായിരുന്ന ഒരു യുവാവിന്റെ ഷര്‍ട്ടിന്റെ അകത്ത് പാമ്പ് കയറിയിരിക്കുന്നത്. നിരവധി ആളുകളാണ് ആ വീഡിയോ കണ്ടത്. പാമ്പെന്ന് പറഞ്ഞാല്‍ ചേരയൊന്നുമല്ല. മൂര്‍ഖന്‍ വലിയ പാമ്പ്.
തലനാരിഴയ്ക്കാണ് അദ്ദേഹത്തിന് തന്റെ ജീവന് തിരിച്ചു കിട്ടിയത്. എവിടെ നിന്നുമാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. വീഡിയോയിലുള്ള യുവാവ് ഒരു മരത്തിന് കീഴെ വിശ്രമിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്നു അദ്ദേഹം.
ആ സമയത്ത് അദ്ദേഹത്തിന്റെ ഷര്‍ട്ടിനകത്ത് പാമ്പ് കയറിയിരുന്നു. കുറച്ചുപേര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ അകത്ത് നിന്നും പാമ്പിനെ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കുടുക്കിന് വിടവിലൂടെ എങ്ങനെയാണ് പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് എന്നും വീഡിയോയില്‍ കാണാം. gopi.maniar ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഒരാളുടെ ഷര്‍ട്ടിനകത്ത് മൂര്‍ഖന്‍ പാമ്പ്. മരത്തിന് താഴെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക’ എന്നും വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്കിയിട്ടിട്ടുണ്ട്.
Discussion about this post