മലപ്പുറം: ഇത്തവണത്തെ മൺസൂൺ ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ചത് ആർക്കാണെന്ന ചർച്ചകൾക്ക് വിരമമായി. 10 കോടിയുടെ ഒന്നാം സമ്മാനം നേടിയത് മലപ്പുറത്തെ ഹരിതകർമ്മ സേനാംഗങ്ങളാണ്. പരപ്പനങ്ങാടിയിലെ ഹരിതകർമസേന അംഗങ്ങൾ കൂട്ടായെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
പരപ്പനങ്ങാടി നഗരസഭയിലെ 11 വനിതകളാണ് ഈ ഭാഗ്യശാലികൾ. സമ്മാനാർഹമായ ടിക്കറ്റ് പരപ്പനങ്ങാടിയിലെ പൊതുമേഖല ബാങ്കിൽ ഏൽപ്പിച്ചു. ഇവരെടുത്ത MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 250 രൂപയായിരുന്നു ബമ്പർ ടിക്കറ്റ് വില.
പാലക്കാടുള്ള കാജാ ഹുസൈൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. പാലക്കാട്ടെ ന്യൂ സ്റ്റാർ ഏജൻസിയിൽ നിന്നാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് കുറ്റിപ്പുറത്തെ കച്ചവടക്കാരന് ലഭിച്ചത്.
അതേസമയം, മൺസൂൺ ബംബറിന്റെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. ഇത് 5 പേർക്കായി ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.
Discussion about this post