ന്യൂഡല്‍ഹി:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്കി ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍.
കേരളം സന്ദര്‍ശിക്കുന്നവര്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രാദേശിക ഭരണകൂടങ്ങള്‍ നല്കുന്ന മുന്നറിയിപ്പ് പാലിക്കാനും ഹൈക്കമ്മീഷന് നിര്‍ദേശം നല്കി. കഴിഞ്ഞദിവസം അമേരിക്കയും തങ്ങളുടെ പൗരന്മാര്ക്ക് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പോലീസ് ജാഗ്രതയും നിരോധനാജ്ഞയും പ്രഖ്യാപനത്തിലുണ്ടെങ്കിലും സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്നും അക്രമങ്ങള്‍ തുടര്‍ന്നിരുന്നു. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post