പുണെ: പോലീസുദ്യോഗസ്ഥന് ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പുണെക്കടുത്ത ബാലേവാഡിയിലാണ് നടുക്കുന്ന സംഭവം.
അമ്പത്തിനാലുകാരനും അമരാവതിയിലെ എസിപിയുമായ ഭരത് ഗെയ്ക്വാദ് ആണ് മരിച്ചത്. ഭാര്യ മോനി (44), സഹോദര പുത്രന് ദീപക്ക് (35) എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പുണെയിലെ ബാലേവാഡിയിലെ വീട്ടിലെത്തിയ എസിപി സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. അതേസമയം എസിപിയുടെ അമ്മയും രണ്ട് ആണ്മക്കളും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്ന സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്.
സംഭവത്തില്‍ ചതുര്‍ശൃംഗി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post