സിക്കിം: പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സിക്കിം. ഇപ്പോള്‍ സിക്കിം അറിയപ്പെടുന്നത് കാര്‍ബണ്‍ ന്യൂട്രല്‍ സ്റ്റേറ്റ് ആയിട്ടാണ്. എന്നാല്‍, കാര്‍ബണ്‍ നെഗറ്റീവ് സ്റ്റേറ്റ് ആകാനുള്ള യാത്രയിലാണ് ഇപ്പോള്‍ സിക്കിം. അതിന്റെ ഭാഗമായി ഒരു പുതിയ പദ്ധതിയാണ് സംസ്ഥാനം ആവിഷ്കരിക്കുന്നത്.
‘മേരോ രുഖ്, മേരോ സന്തതി’ എന്നാണ് പുതിയ പദ്ധതിയുടെ പേര്. ‘എന്റെ മരം, എന്റെ കുട്ടി’ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഓരോ കുട്ടി ജനിക്കുമ്പോഴും 100 മരം നടാനാണ് സിക്കിം സര്‍ക്കാരിന്റെ പദ്ധതി. സിക്കിമില്‍ വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധം തുടരുക, കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോവുക തുടങ്ങിയവ തന്നെയാണ് ഈ പദ്ധതിയുടെയും പ്രധാനലക്ഷ്യം.
കുട്ടികളും മരങ്ങളും ഒരുപോലെ ശക്തമായി മുന്നോട്ട് പോവണമെന്നും സിക്കിം സര്‍ക്കാര്‍ പറയുന്നു. ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഗ്രാമ പഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വകാര്യഭൂമിയിലോ, പൊതുസ്ഥലത്തോ, കാട്ടിലോ എവിടെയാണോ മാതാപിതാക്കള്‍ക്ക് മരം നടാന്‍ സൗകര്യം കുട്ടി ജനിച്ചു കഴിഞ്ഞാല്‍ അവിടെ മരം നടാവുന്നതാണ്. സിക്കിമിനെ ഒരു ഹരിത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിക്കിം വനം വകുപ്പ് മന്ത്രി കര്‍മ ലോദേ ഭൂട്ടിയ പറഞ്ഞു.
Discussion about this post