പൂണെ: മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടി പിറന്നു. മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇരുപത്തിയെട്ടുകാരിയായ യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. പൂണെയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. വഡോദര സ്വദേശിനിയായ മീനാക്ഷി വാലന്‍ ആണ് തന്റെ ഗര്‍ഭാപാത്രം മകള്‍ക്ക് നല്‍കിയത്.
ഒരിക്കല്‍ ഗര്‍ഭം അലസിയതോടയാണ് മീനാക്ഷി വാലന്റെ മകളുടെ ഗര്‍ഭപാത്രം തകരാറിലായത്. ഗര്‍ഭപാത്രം മാറ്റി വച്ചതിന് പിന്നാലെ ഐവിഎഫ് രീതിയിലൂടെയാണ് കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. സിസേറിയനിലൂടെയാണ് പെണ്‍കുട്ടി പിറന്നത്. ഏഷ്യ പസഫിക് മേഖലയില്‍ ഇത്തരത്തില്‍ ആദ്യമായാണ് മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് പിറക്കുന്നതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
നേരത്തെ സ്വീഡനിലും അമേരിക്കയിലും ഇത്തരത്തില്‍ ഗര്‍ഭപാത്രം മാറ്റി വച്ച് കുഞ്ഞ് പിറന്നിട്ടുള്ളത്. ഗര്‍ഭപാത്രം മാറ്റിവക്കല്‍ ശസ്ത്രക്രിയയും അതുവഴിയുള്ള ജീവന്റെ പിറവിയും കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക് സ്വന്തം ശരീരത്തില്‍ നിന്നും കുഞ്ഞ് എന്ന പ്രത്യാശയ്ക്കുള്ള വഴിയൊരുക്കുന്നതാണ്…
Discussion about this post