ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ കനാലില്‍ വലിച്ചെറിഞ്ഞ് അച്ഛന്റെ കൊടും ക്രൂരത. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഒടുവില്‍ കന്‍വര്‍ തീര്‍ത്ഥാടക സംഘത്തില്‍ പെട്ട ഒരാള്‍ രക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ജ്യോതിസറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ജൂലൈ 12 -നാണ് പെഹോവ നിവാസിയായ ബല്‍ക്കര്‍ സിംഗ് തന്റെ മകളെ ജ്യോതിസാറിനടുത്തുള്ള കനാലില്‍ എറിഞ്ഞത്. ഇയാളോടൊപ്പം സഹോദരന് കുല്‍ദീപ് സിംഗും കൃത്യത്തില്‍ പങ്കാളിയായിരുന്നു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
നര്‍വാന ബ്രാഞ്ച് കനാലിന്റെ സരസ്വതി ഫീഡറില്‍ കുഞ്ഞിനെ എറിഞ്ഞത്. ശേഷം ബല്‍ക്കര്‍ സിംഗ് മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുന്നത് കണ്ട് കന്‍വര്‍ തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന ഒരാള്‍ കാണുകയും ഉടനെ തന്നെ അയാള്‍ കനാലിലേക്ക് എടുത്ത് ചാടുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.
അതേസമയം, തീര്ത്ഥാടകന് കുഞ്ഞിനെ റാവുഗര് ഗ്രാമത്തിലെ ഒരു ‘കന്‍വാരിയ സെന്ററിന്റെ’ ചുമതലക്കാരന് കൈമാറി. അവിടെ നിന്നും അതിനുശേഷം അവളെ ജ്യോതിസാറിലെ പോലീസിനും കൈമാറി. കുഞ്ഞിന് നിലവില്‍ ഒരു ആശുപത്രിയില്‍ ചികിത്സ നല്കിക്കൊണ്ടിരിക്കുകയാണ്.
ബല്‍ക്കര്‍ സിംഗിന് തന്റെ രണ്ടാം ഭാര്യയില്‍ രണ്ട് പെണ്മക്കളുണ്ട്. ഈ രണ്ട് പെണ്മക്കളെയും അയാള്‍ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. ഇളയ മകളെ കനാലില്‍ വലിച്ചെറിഞ്ഞ ശേഷം ഇയാള്‍ ലുധിയാനയിലേക്ക് പോയിരിക്കുകയായിരുന്ന തന്റെ ഭാര്യയെ ഫോണ്‍ വിളിച്ച് നടന്നതെല്ലാം പറയുകയും സത്യം ആരോടും പറയരുത് എന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആരെങ്കിലും ചോദിച്ചാല്‍ കുട്ടിയെ ദത്ത് നല്കി എന്ന് പറഞ്ഞാല്‍ മതിയെന്നും അയാള്‍ ഭീഷണിപ്പെടുത്തി. മറ്റേ കുഞ്ഞിനേയും എറിയാനായിരുന്നു തീരുമാനം എങ്കിലും അവള് കരഞ്ഞതു കൊണ്ട് അത് നടന്നില്ല. ഭാര്യ ലുധിയാനയില്‍ നിന്നും തിരികെ എത്തിയ ശേഷം തന്റെ അമ്മായിഅച്ഛനേയും ബന്ധുക്കളെയും സത്യമെല്ലാം അറിയിച്ചു. പിന്നാലെയാണ് ഇയാളെയും സഹോദരനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post