ക്ഷേത്രമുറ്റത്ത് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചവരുടെ കയ്യിൽനിന്ന് മൈക്ക് വാങ്ങിവച്ചു, കർശന നിർദേശം നൽകി മാതൃകയായി കമ്മിറ്റി ഭാരവാഹികൾ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം.
ഒരു വിഭാഗം ഹിന്ദുത്വസംഘമാണ് വിദ്വേഷ മുദ്രാവാക്യവുമായി ക്ഷേത്രമുറ്റത്തെത്തിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഇവരുടെ കൈയിൽനിന്ന് മൈക്ക് വാങ്ങിവച്ചു. ക്ഷേത്രത്തിൽ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് കർശന നിർദേശവും നൽകി.
സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുസ്‌ലിംകൾക്കെതിരെ ഒന്നും പറയരുതെന്ന് പറഞ്ഞ് ഒരാൾ മൈക്ക് വാങ്ങിവെക്കുകയായിരുന്നു. എന്നാൽ ജിഹാദികൾക്കെതിരെയാണ് തങ്ങൾ മുദ്രാവാക്യം വിളിക്കുന്നതെന്ന് അവർ പ്രതികരിക്കുന്നുണ്ട്.
Location: Dehradun, Uttarakhand
A temple committee member stopped a group of Hindu far-right goons raising anti-Muslim slogans on the temple premises. pic.twitter.com/PBJlcNqL6c
— HindutvaWatch (@HindutvaWatchIn) July 16, 2023
Discussion about this post