വടകര: വടകര സ്വദേശിനിയായ കോളേജ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവാവിനെതിരേ പരാതി നൽകി പിതാവ്. പെൺകുട്ടിയെ യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ആരോപിച്ചാണ് ബന്ധുക്കൾ പോലീസിൽ പരാതിനൽകിയിരിക്കുന്നത്.
വടകര ചെറുശ്ശേരി റോഡിലെ തറേമ്മൽകണ്ടി മുകേഷ് കുമാറിന്റെയും ഷീബയുടെയും മകൾ മാളവികയെ(19) വെള്ളിയാഴ്ച വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മാളവിക ചോമ്പാല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഇയാളുടെ മാനസികപീഡനം മൂലമാണ് മാളവിക ജീവനൊടുക്കിയത് എന്നുമാണ് പിതാവ് മുകേഷ് കുമാർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഈ യുവാവ് മാളവികയെ ഭീഷണിപ്പെടുത്തി പലതവണ പണം വാങ്ങിയിരുന്നതായും പരാതിയുണ്ട്. മുകേഷ് കുമാർ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിലെത്തി മൊഴിനൽകി.
Discussion about this post