മലപ്പുറം: നാല് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടിയാതായി പരാതി. താഴെ ചേളാരിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയും യുവതിയുടെ ഭർത്താവുമായ റഹീമാണ് സംഭവത്തിൽ പോലീസില്‍ പരാതി നല്‍കിയത്. മൂന്നര വയസ്സുള്ള കുട്ടിയെ ഉള്‍പ്പെടെ നാല് മക്കളെ ഉപേക്ഷിച്ചു ഭാര്യ നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി രാജുവിനൊപ്പം പോയതയാണ് റഹിം പരാതിയില്‍ പറയുന്നത്.
റഹീമും ഭാര്യയും നാല് മക്കളും താഴെ ചേളാരിയിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നത്. റഹീം മാര്‍ബിള്‍ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം, നാദാപുരത്ത് ചെവി വേദനയെന്നു പറഞ്ഞു ഗവ താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കണ്ണൂർ ജില്ലയിലെ കരിയാട് സ്വദേശികളായ നവരംഗത്തിൽ ശരത്ത് (33), കേളു ചെട്ടീന്റെവിട സനൂപ് (32) എന്നിവരെയാണ് നാദാപുരം സിഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണു കയ്യേറ്റമുണ്ടായത്. ചൊവ്വ രാത്രി 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം
Discussion about this post