പാലക്കാട്: കട്ടിലില്‍ കെട്ടിയിട്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച അമ്മയും കാമുകനും അറസ്റ്റില്‍. പാലക്കാട് പെരുമ്പിലാവിലാണ് നടുക്കുന്ന സംഭവം.
മുപ്പത്തിയെട്ടുകാരിയും കുട്ടികളുടെ അമ്മയുമായ മുളങ്ങത്ത് വീട്ടില്‍ ഹഫ്സ ഇവര്‍ക്കൊപ്പം താമസിക്കുന്ന കപ്പൂര്‍ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടില്‍ മുഹമ്മദ് ഷബീര്‍ എന്നിവരാണ് അറസ്റ്റിലായത്. പള്ളങ്ങാട്ട് ചിറയിലെ വാടക വീട്ടില്‍ വച്ചാണ് സംഭവമുണ്ടായത്.
ഇരുവരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ടും മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചുമാണ് മര്‍ദിച്ചത്. സംഭവത്തില്‍ കുട്ടികള്‍ തന്നെയാണ് അമ്മയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ചാലിശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
Discussion about this post