തൃശൂര്‍: ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷെറി ഐസക്കിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേരത്തെയും ഡോ.ഷെറി ഐസക്കിനെതിരെ നിരവധി പരാതി ഉയര്‍ന്നിരുന്നു. പരാതി അന്വേഷിച്ചിട്ടും ഡിഎംഇ നടപടി എടുത്തില്ല.
കഴിഞ്ഞ മാര്‍ച്ച് 9 ന് ഡോക്ടര്‍ ഷെറി ചാലക്കുടി സ്വദേശിയില്‍ നിന്നും 3500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് മറ്റൊരു പരാതി. ഒരു മാസത്തിനുള്ളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം പൂര്‍ത്തിയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളേജ് നല്‍കിയത്. എന്നിട്ടും ഡോക്ടര്‍ക്കെതിരെ നടപടി ഉണ്ടായില്ല.
അതേസമയം, മറ്റൊരു കൈക്കൂലി കേസില്‍ പിടിയിലായ ഡോക്ടര്‍ ഷെറിയുടെ സ്വത്തുക്കളില്‍ ഇഡി അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ പിടിച്ചിരുന്നു. അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകള്‍ ഇഡിയെ അറിയിക്കണം എന്നാണ് നിയമം. വിജിലന്‍സ് വിവരം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കും. വിജിലന്‍സ് സ്പെഷ്യല്‍ സെല്ലും കേസ് അന്വേഷിക്കും.
ഗവ. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ സര്ജന് ഡോ. ഷെറി ഐസക്കാണ് ഇന്നലെ കൈക്കൂലി കേസില്‍ അറസ്റ്റിലായത്. ശസ്ത്രക്രിയയ്ക്ക് മൂവായിരം രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഡോക്ടറെ ജയിലിലേക്ക് മാറ്റി.
Discussion about this post