തിരുവനന്തപുരം: തിരുവനന്തപുരത്ത് റിങ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളില്‍ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം മൂന്നുദിവസത്തിന് ശേഷം പുറത്തെടുത്തു. തമിഴ്നാട് സ്വദേശി മഹാരാജാണ് മരിച്ചത്. വിഴിഞ്ഞം മുക്കോലയിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മുക്കോലയില്‍ സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ റിങ് സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജന് മണ്ണിടിഞ്ഞ് കിണറ്റിനുള്ളില്‍ അകപ്പെട്ടത്. ആലപ്പുഴയില്‍ നിന്നെത്തിയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം അര്‍ദ്ധരാത്രിയോടെ അപകടസ്ഥലത്ത് എത്തിയിരുന്നു.
എന്നാല്‍ 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മണ്ണ് നീക്കം ചെയ്ത് മഹാരാജിന്റെ ശരീരഭാഗങ്ങള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന് അടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്.
also read: ബസ്സ് വരുന്നത് കണ്ട് കൈകാണിച്ചു, കുതിച്ചെത്തിയ അതേ ബസ്സിടിച്ച് 72കാരിക്ക് ദാരുണാന്ത്യം
ഫയര്‍ഫോഴ്സ്, പൊലീസ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നു. അതേസമയം, മഹാരാജ് ഉള്‍പ്പെടെ അഞ്ച് പേരാണ് ജോലിക്കുണ്ടായിരുന്നത്. മഹാരാജനൊപ്പം മണികണ്ഠന് എന്നയാളും കിണറ്റിലുണ്ടായിരുന്നു.
വിജയന്, ശേഖരന്, കണ്ണന് എന്നിവര്‍ കരയിലുമായിരുന്നു. ഏറ്റവും അടിയിലായിരുന്നു മഹാരാജ് ഉണ്ടായിരുന്നത്. ഇതാണ് രക്ഷപ്പെടാന്‍ കഴിയാതെ പോയത്.
Discussion about this post